ഇന്ത്യൻ യുവ താരം ബയേൺ മ്യുണിക്കിലേക്ക്..
ഇന്ത്യൻ യുവ താരം ബയേൺ മ്യുണിക്കിലേക്ക്..
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോട് കൂടി ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ പാതയിലാണ്. ഒരുപാട് മികച്ച താരങ്ങൾ ഈ കാലയളവിൽ ഇന്ത്യക്ക് വേണ്ടി ഉദയം കൊണ്ടു. ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിനേ സംബന്ധിച്ച മറ്റൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
പ്രമുഖ മാധ്യമ പ്രവർത്തകനായ ഡെബാപ്രിയ ദേബാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ സന്തോഷ വാർത്ത അറിയിച്ചത്.
18 വയസുള്ള ശുബോ പോളിനെ തേടിയാണ് ഈ അവസരം വന്നിരിക്കുന്നത്.ബയേൺ മ്യുണിക്കിന്റെ യൂത്ത് ടീമിലേക്കാണ് താരത്തിന് വിളി വന്നിരിക്കുന്നത്.ബയേൺ മ്യുണിക്കിന്റെ ഡെവലപ്പ്മെന്റ് ടീമിന് വേണ്ടി താരം കളിക്കും.
അണ്ടർ 19 ബുണ്ട്‌സ്ലീഗയിൽ ബയേൺ മ്യുണിക്കിന് വേണ്ടി ശുബോ പോൾ കളിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.കൂടുതൽ അപ്ഡേറ്റുകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group